യുക്രൈനില്‍ 30 റഷ്യന്‍ അനുകൂലികള്‍ കൊല്ലപ്പെട്ടു
കിഴക്കന്‍ യുക്രൈനിലെ ദൊനെസ്‌ക് വിമാനത്താവത്തിലുണ്ടായ ഏറ്റുമുട്ടലില്‍ 30 റഷ്യന്‍ അനുകൂല വിമതര്‍ കൊല്ലപ്പെട്ടു. വിമാനത്താവളത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള വിമതരുടെ നീക്കത്തിനിട്വെയാണ് വിമതര്‍ കൊല്ലപ്പെട്ടത്.
വിമാനത്താവളത്തിലേക്ക് നുഴഞ്ഞുകയറാന്‍ തുടങ്ങിയ വിമതരെ സൈന്യം നേരിടുകയായിരുന്നു. കിഴക്കന്‍ മേഖലയിലെ തീവ്രവാദ വിരുദ്ധ പോരാട്ടങ്ങള്‍ തുടരുമെന്ന് പുതിയ പ്രസിഡന്റ് പെട്രോ പൊറൊഷെന്‍കോ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തോടെ ഉക്രൈന്‍ വീണ്ടും അശാന്തിയിലേക്കു പോവുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.