അമേരിക്കയുടെ ചാരപ്രവര്‍ത്തനത്തിനു തടയിടാന്‍ ജര്‍മ്മനി ടൈപ്പ് റൈറ്ററിലേക്ക് മടങ്ങുന്നു.
അമേരിക്കന്‍ ചാരപ്രവര്‍ത്തനത്തിന് തടയിടാന്‍ ജര്‍മ്മനി ടൈപ്പ്‌റൈറ്ററുകളിലേക്കു മടങ്ങുന്നു.
ജര്‍മ്മനിയുടെമേല്‍ എന്‍ എ സെ നടത്തുന്ന ചാരപ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിക്കുന്ന പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷന്‍ പാട്രിക് സെസ്‌ബര്‍ഗാണ് ടൈപ്പ് റൈറ്ററിലേക്ക് മടങ്ങാനുള്ള ജര്‍മ്മനിയുടെ പദ്ധതിയെപ്പറ്റി പറഞ്ഞത്.അമേരിക്കയുടെ ചാരപ്രവര്‍ത്തനത്തെ തങ്ങള്‍ ഗൗരവത്തോടെയാണ് എടുക്കുന്നതെന്നും ടൈപ്പ്‌റൈറ്ററുകള്‍ ഉപയോഗിക്കുന്നത് ജര്‍മ്മനി പരിഗണണിച്ചുവരികയാണെന്നും സെസ്ബര്‍ഗ് ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടയില്‍ പറഞ്ഞു.
അമേരിക്കന്‍ ചാരപ്രവര്‍ത്തനം കാരണം ടൈപ്പ് റൈറ്ററുകളിലേക്ക് മടങ്ങാന്‍ റഷ്യയും തീരുമാനിച്ചിരിക്കുകയാണ്. നേരത്തെ ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്‌ജല മെര്‍ക്കലിന്റെ ഫോണ്‍കോളുകള്‍ വരെ അമേരിക്ക് ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.