തുര്‍ക്കിയിലെ പട്ടാള അട്ടിമറി: ഇതുവരെ മരണം 194, 1500 ഓളം പേര്‍ അറസ്റ്റില്‍

ശനി, 16 ജൂലൈ 2016 (15:17 IST)
തുര്‍ക്കിയിലെ അങ്കാറയില്‍ ഭരണം പിടിച്ചെടുക്കാന്‍ പട്ടാളം നടത്തിയ അട്ടിമറിയില്‍ മരണം 194 ആയി. 1500 ഓളം പേര്‍ക്ക് പരുക്കേറ്റു. അതേസമയം, അട്ടിമറിശ്രമം പരാജയപ്പെടുത്തിയതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു.
 
അട്ടിമറി ശ്രമത്തിന് പിന്നില്‍ രാജ്യത്തുനിന്ന് പുറത്താക്കിയ ഗുലന്‍ എന്ന പുരോഹിതനാണെന്നും അതിന് ശ്രമിച്ചവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ഉര്‍ദുഗാന്‍ ഇസ്തംബൂളില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 
ഒരു വിഭാഗം സൈനികര്‍ വെള്ളിയാഴ്ച രാത്രിയാണ് ദേശീയ ഇന്റലിജന്‍സ് ആസ്ഥാനം പിടിച്ചെടുക്കുകയും രാജ്യത്ത് പട്ടാളഭരണം ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിക്കുകയും ചെയ്തത്. വ്യോമസേന ആസ്ഥാനത്തെ ജെറ്റ് വിമാനങ്ങൾ പിടിച്ചെടുത്താണ് പട്ടാള അട്ടിമറിക്ക് തുടക്കമിട്ടത്.
 
രാജ്യത്തെ വിമാനത്താവളവും പ്രധാന റോഡുകളും കൈവശപ്പെടുത്തിയതിനു ശേഷമാണ് അധികാരം പിടിച്ചെടുത്തെന്ന അവകാശവാദവുമായി സൈന്യം രംഗത്തെത്തിയത്.

വെബ്ദുനിയ വായിക്കുക