പാകിസ്ഥാനില്‍ അമേരിക്കയുടെ സഞ്ചരിക്കുന്ന വായനശാല

വ്യാഴം, 20 നവം‌ബര്‍ 2014 (09:46 IST)
പാകിസ്ഥാനില്‍ അമേരിക്കയുടെ സഞ്ചരിക്കുന്ന വായനശാല. പാകിസ്ഥാനിലെ വിദ്യാര്‍ഥികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഞ്ചരിക്കുന്ന വായനശാല പദ്ധതി അമേരിക്ക ആവിഷ്‌കരിച്ചിരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റും(യുഎസ്എഐഡി)​ അമേരിക്കന്‍ എംബസിയുമായി ചേര്‍ന്നാണ്  ഈ പദ്ധതി പാകിസ്ഥാനില്‍ നടപ്പിലാക്കുന്നത്. 
 
പാകിസ്ഥാനിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതുവഴി പുസ്തകലോകത്തേക്കുളള വാതായനം  തുറന്നു ലഭിക്കുകയാണ്. 
 
ആദ്യഘട്ടത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദിലും, സിന്ധിലുമാണ് സഞ്ചരിക്കുന്ന വായനശാല എത്തുക. പദ്ധതിയ്ക്കായി 165 മില്ല്യണ്‍ ഡോളറാണ് യുഎസ്എഐഡി ചെലവഴിയ്ക്കുക.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക