അമേരിക്കയില്‍ തിയേറ്ററില്‍ വെടിവെപ്പ്; മൂന്നു മരണം

വെള്ളി, 24 ജൂലൈ 2015 (14:22 IST)
അമേരിക്കയിലെ ലൂസിയാനയിലെ തിയേറ്ററില്‍ വെടിവെപ്പ്. ലൂസിയാനയിലെ ലാഫായെറ്റില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ചിലരുടെ പരിക്ക് ഗുരുതരമാണ്. അന്‍പത്തിയെട്ട് വയസ് തോന്നിക്കുന്ന വ്യക്തിയാണ് ആക്രമണം അഴിച്ചുവിട്ടത്.

ട്രെയിന്റെക്ക് എന്ന സിനിമ കണ്ടുകൊണ്ടിരുന്നവരാണ് മരിച്ചത്. നൂറോളം പേരാണ് സംഭവസമയത്ത് തിയേറ്ററില്‍ ഉണ്ടായിരുന്നത്. രണ്ട് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചെന്നും അതിന് ശേഷം അക്രമി സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയെന്നും ലാഫായെറ്റി പൊലീസ് അധികൃതര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക