ഐ എസ് പണിതുടങ്ങി; വധിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ മലയാളികളായ പത്രപ്രവര്‍ത്തകരുമെന്ന് റിപ്പോര്‍ട്ട്

വെള്ളി, 7 ഏപ്രില്‍ 2017 (09:33 IST)
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തയ്യാറാക്കിയ വധിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ 15 മലയാകള്‍. അതില്‍ നാലു പത്രപ്രവര്‍ത്തകരും 11 കംപ്യൂട്ടര്‍ പ്രൊഫഷണലുകളുമാണുള്ളത്. ഇവരുള്‍പ്പെടെ 152 ഇന്ത്യക്കാര്‍ പട്ടികയിലുണ്ട്.
 
ഐ എസിലേക്ക് ആളെച്ചേര്‍ക്കുന്ന മഹാരാഷ്ട്രക്കാരനായ നാജിര്‍ ബിന്‍ യാഫിയുടെ ലാപ് ടോപ്പില്‍ നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് ഈ പട്ടിക ലഭിച്ചിരിക്കുന്നത്. കുടാതെ ഇന്‍സ്റ്റഗ്രാം വഴി ഐ എസ് നേതാവ് ഷാഫി അര്‍മറിന് കൈമാറിയ പട്ടികയില്‍ പേരും ഔദ്യോഗികപദവി, കമ്പനികളുടെ വിവരങ്ങള്‍, ഇ മെയില്‍ വിലാസങ്ങള്‍ എന്നിവയുമുണ്ടായിരുന്നു.
    
മഹാരാഷ്ട്രയില്‍ നിന്ന് 70 പേരും കര്‍ണാടകയില്‍ നിന്ന് 30 ഉം ഡല്‍ഹിയിലും ആന്ധ്രാപ്രദേശില്‍ നിന്നും 15 പേരു വീതവും ഏഴുപേര്‍ പശ്ചിമ ബംഗാളില്‍ നിന്നുമുള്ളവരാണ്. ഇവര്‍ സൈന്യത്തിനും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് കൂടുതല്‍ പേരും.
 
ഇസ്ലാമിനെതിരെ പ്രചാരണം നടത്തുന്നതാണ് മലയാളികളായ പത്രപ്രവര്‍ത്തകര്‍ക്കുമേലുള്ള കുറ്റം. ഐ എസ് പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും പ്രവര്‍ത്തകരെ പിടികൂടാനും ഇത് സഹയിക്കുന്നുണ്ട് എന്ന് ചൂണ്ടികാണിക്കുന്നുണ്ട്. ഹാക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള കംപ്യൂട്ടര്‍ വിദഗ്ധര്‍ പട്ടികയില്‍പ്പെടാന്‍ ഇതാണ് കാരണം.
 
ഇത്രയും കൂടുതല്‍ ഇന്ത്യക്കാരും മലയാളികളും ഐ എസ്. പട്ടികയില്‍ ഇടംപിടിക്കുന്നത് ആദ്യമാണ്. ഇതേത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക