സിറിയയില്‍ ഐ എസ് ആക്രമണത്തില്‍ 300 ഓളം പേര്‍ കൊല്ലപ്പെട്ടു
ഞായര്‍, 17 ജനുവരി 2016 (10:50 IST)
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൂട്ടക്കൊല നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ഐ എസ് ആക്രമണത്തില്‍ സാധാരണക്കാരും സൈനികരും അടക്കം 300 ഓളം പേരെങ്കിലും കൊല്ലപ്പെട്ടെന്ന് സിറിയന്‍ വാര്‍ത്ത ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തു.
ചാവേറുകളെ ഉപയോഗിച്ചും കാര്‍ ബോംബ് സ്ഫോടനം നടത്തിയുമാണ് ആക്രമണം. കഴുത്തറുത്ത് കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സൈനിക മേഖല ലക്‌ഷ്യം വെച്ച ഇവര്‍ സുരക്ഷാ മേഖലകളിലേക്ക് നുഴഞ്ഞു കയറി ആക്രമണം നടത്തുകയായിരുന്നു.
സര്‍ക്കാര്‍ അനുകൂല മേഖലയായ ഡയര്‍ അല്‍ സൂറിലാണ് ഐ എസ് കനത്ത ആക്രമണം നടത്തിയത്. അതേസമയം, ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തില്‍ 50 സൈനികര്‍ ഉള്‍പ്പെടെ 85 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അതേസമയം, സിറിയന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ ഒട്ടേറെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മരിച്ചതായി സിറിയന്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ എസിന്റെ ആക്രമണത്തില്‍ സിറിയയില്‍ ഇതുവരെ രണ്ടു ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.