വെയില്‍സിലെ അബെറിസ്‌റ്റൈത്ത് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്മാരും ഈ സംഘത്തിലുണ്ട്. യുഎസ്, ചെക്ക് റിപ്പബ്ലിക്ക്, ജര്‍മനി എന്നീ രാജ്യങ്ങളിലെ ശാസത്രജ്ഞന്മാരും ഇവര്‍ക്കൊപ്പം ചേരുന്നുണ്ട്. ഗ്രഹണത്തിനിടെ സൂര്യന്റെ വ്യത്യസ്തമായ ഫ്രീക്വന്‍സികളിലുള്ള ചിത്രങ്ങള്‍ പകര്‍ത്താനായി 14 പ്രത്യേക ക്യാമറകള്‍ വിവിധ ആംഗിളുകളില്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ചത്തെ സൂര്യഗ്രഹണത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ സൂര്യന്റെ നിഗൂഡത പുറത്ത് വരുമെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്.