പാകിസ്ഥാന്‍ ചൈനയില്‍ നിന്ന് അന്തര്‍വാഹിനികള്‍ വാങ്ങുന്നു

വെള്ളി, 24 ജൂലൈ 2015 (19:31 IST)
പാക്കിസ്ഥാന്‍ ചൈനയില്‍ നിന്ന്‌ എട്ടു അന്തര്‍വാഹിനികള്‍ വാങ്ങുന്നു. ഇസ്‌ലാമാബാദില്‍ പാക്കിസ്ഥാന്‍ ധനകാര്യമന്ത്രി ഇഷാക്ക്‌ ദാറും ചൈനയിലെ പൊതുമേഖല കപ്പല്‍ നിര്‍മാണ കമ്പനി പ്രസിഡന്റ്‌ സു സ്വിഖിനും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു.

പാക്കിസ്ഥാനും ചൈനയും തമ്മില്‍ പ്രതിരോധ മേഖലയിലെ സഹകരണത്തിന്റെ ഭാഗമായാണ്‌ കരാറെന്ന്‌ പാക്‌ ധനമന്ത്രി പറഞ്ഞു. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം ഇതിലൂടെ കൂടുതല്‍ ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശതകോടി ഡോളറിന്റെ കരാറാണ്‌ ഒപ്പിട്ടിരിക്കുന്നത്‌. നാലു തവണകളായാണ്‌ പാക്കിസ്ഥാന്‍ കമ്പനിക്ക്‌ പണം നല്‍കുക.നാവികസേന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചൈനയുമായുള്ള ഉടമ്പടി.

വെബ്ദുനിയ വായിക്കുക