താന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി ബര്‍ലുസ്കോണിയുടെ പ്രായപൂര്‍ത്തിയാകാത്ത കാമുകി

വ്യാഴം, 17 ജൂലൈ 2014 (09:19 IST)
വിചാരണ നേരിട്ട കാലത്ത് ആത്മഹത്യക്ക് ശ്രമിച്ചതായി മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയായ സില്‍വിയോ ബര്‍ലൂസ്‌കോണിയുടെ പ്രായപൂര്‍ത്തിയാകാത്ത കാമുകി റൂബിയുടെ വെളിപ്പെടുത്തല്‍. നേരത്തെ പ്രായപൂര്‍ത്തിയാകാത്ത ഇവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഇറ്റാലിയന്‍ കോടതി ബര്‍ലൂസ്കോണിക്ക് ഏഴു വര്‍ഷം തടവ് വിധിച്ചിരുന്നു.

ഇറ്റാലിയന്‍ മാഗസിനായ ഡൈവ്‌ ഇ ഡോണയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ജീവിതത്തില്‍ ഏറെ വിഷമിച്ച് കാലഘട്ടത്തെപ്പറ്റി റൂബി മനസ്സ് തുറന്നത്.മകള്‍ സോഫിയയെ പ്രസവിക്കുന്നതിന്‌ മുമ്പ്‌ ലോകം മുഴുവന്‍ തന്നെ ഒരു ദുര്‍ഭൂതത്തെപ്പോലെയാണ് കണ്ടെതെന്നും  ജീവിതത്തില്‍ തനിച്ചായെന്ന തോന്നല്‍ ഉണ്ടായപ്പോള്‍ ജീവനൊടുക്കാന്‍ ശ്രമം നടത്തിയെന്നും റൂബി പറഞ്ഞു.എന്നാല്‍ ഗര്‍ഭിണിയായതോടെ എല്ലാ വിഷമങ്ങളും മാറി . തന്റെ മകള്‍ സോഫിയയാണ്‌ തനിക്ക്‌ ജീവിക്കാന്‍ കരുത്തു നല്‍കിയത് റൂബി  പറയുന്നു

സെക്സും ലഹരിമരുന്നും ഒഴുകുന്ന ബര്‍ലുസ്കൂണിയുടെ പാര്‍ട്ടികള്‍ എന്നും വിവാദങ്ങള്‍ക്ക് തിരികോളുത്താറുണ്ട്. ബര്‍ലുസ്കൂണി  മിലാനിലെ വീട്ടില്‍ നടത്തിയ പാര്‍ട്ടിയിലെ റൂബി പങ്കെടുത്തിരുന്നു. അന്ന് 17 വയസ്സുമത്രമുള്ള റൂബിയുമായി ബര്‍ലുസ്കോണി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറ്റലിയില്‍ പ്രായപൂര്‍ത്തിയാകാത്തവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമവിരുദ്ധമാണ്.
റൂബിയുമായി പിതൃപുത്രി ബന്ധം മാത്രമാണുള്ളതെന്ന് വിചാരണവേളയില്‍ ബര്‍ലുസ്കൂണി പറഞ്ഞത്. ഇത് തന്നെയാണ് റൂബിയും കോടതിയില്‍ പറഞ്ഞത്. എന്നാല്‍ കോടതിയില്‍ തനിക്കനുകൂലമായി മൊഴി നല്‍കാന്‍ റൂബിക്ക്‌ ബര്‍ലുസ്കൂണി പണം നല്‍കിയെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റൂബിയുടെ യഥാര്‍ത്ഥ പേര് കരിമ എല്‍ മെഹ്‌റൂ എന്നാണ് ഇവര്‍ ഈജിപ്‌ത്യന്‍ ഭരണാധികാരിയായിരുന്ന ഹോസ്‌നി മുബാറക്കിന്റെ അനന്തിരവളാണ്

വെബ്ദുനിയ വായിക്കുക