ലോകകപ്പിന്റെ ആരവങ്ങളിലേക്ക് ആരാധകരുടെ കണ്ണും കാതും മനസും തുറപ്പിച്ച് ആടിപ്പാടിക്കാന്‍ ഷക്കീറ വീണ്ടുമെത്തി. പോയ ലോകകപ്പില്‍ ആഫ്രിക്കയുടെ ഹൃദയതാളത്തിനൊപ്പം ചുവടുവെച്ച ഷാക്കീറ ബ്രസീലില്‍ നടക്കുന്ന ലോകകപ്പിന് ആവേശം പകരാന്‍ പുതിയ ഗാനമൊരുക്കി. കഴിഞ്ഞ ലോകകപ്പില്‍ ആരാധകരെ ത്രസിപ്പിച്ചത് വക്കാ വക്കാ ആയിരുന്നെങ്കില്‍ ഇത്തവണ ലാ ലാ ലാ എന്ന കിടുക്കന്‍ ഗാനമാണ് ഷക്കീറ ആരാധകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത് ദിവസങ്ങള്‍ക്കകം 1,39,42,408 പേര്‍ ഗാനം ആസ്വദിച്ച് കഴിഞ്ഞു.
ഷക്കീറയുടെ സാന്നിധ്യം മാത്രമല്ല ഗാനത്തിന്റെ ഹൈലൈറ്റ്. അര്‍ജന്റീനന്‍ താരങ്ങളായ ലയണല്‍ മെസി, സെര്‍ജിയോ അഗ്യൂറോ, ബ്രസീല്‍ താരം നെയ്മര്‍, സ്പാനിഷ് താരം ഫാബ്രിഗാസ്, ഫ്രഞ്ച് താരം എറിക് അബിദാല്‍, കൊളംബിയന്‍താരങ്ങളായ റോഡ്രിഗാസ്, ഫാല്‍കോ എന്നിവരുടെ താരസാന്നിധ്യം. പിന്നെ ഷക്കീറയുടെ കാമുകന്‍ ജെറാഡും മകന്‍ മിലാനും ഗാനരംഗത്തിലുണ്ട് .
ഔദ്യോഗിക ആല്‍ബമായ വണ്‍ ലൗവ് വണ്‍ റിഥമിലെ ഗാനമാണ് ലാ ലാ ലാ ബ്രസീല്‍. ബ്രസീലിയന്‍ സാംബ താളത്തിനൊപ്പം ഷക്കീറയുടെ ബെല്ലി ഡാന്‍സും, ആരാധകര്‍ക്ക് ഇതിലേറെ എന്താണ് വേണ്ടത്? വേള്‍ഡ് ഫുഡ് പ്രോഗാമിന്റെ പ്രചാരണാര്‍ത്ഥമാണ് ഷക്കീറ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഗാനത്തില്‍ നിന്നുള്ള ലാഭവിഹിതം വേള്‍ഡ് ഫുഡ് ഓര്‍ഗനൈസേഷന് ലഭിക്കും. ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ വീ ആര്‍ ദ വണ്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. അമേരിക്കന്‍ റാപ്പ് ഗായകന്‍ പിറ്റ്ബുള്ളും, അമേരിക്കന്‍ ഗായിക ജെന്നിഫര്‍ ലോപ്പസും ബ്രസീലിയന്‍ ഗായിക കൗഡിയ ലെയ്തിയും ചേര്‍ന്നാണ് ഔദ്യോഗിക ഗാനം ആലപിച്ചിരിക്കുന്നത്.