വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളും വിശുദ്ധ ഗണത്തിലേക്ക്

തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (09:08 IST)
വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ ലൂയിസ് മാര്‍ട്ടിനും മേരി സെലി ഗുറിനും ഇനി വിശുദ്ധരുടെ ഗണത്തില്‍. കുടുംബ ബന്ധങ്ങള്‍ പ്രധാന ചര്‍ച്ചാവിഷയമാകുന്ന സിനഡിനിടെയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചരിത്രത്തിലെ വ്യത്യസ്തമായ പ്രഖ്യാപനം ഉണ്ടായത്.

2008ല്‍ സ്‌പെയിനില്‍ പൂര്‍ണ വളര്‍ച്ചെയെത്താതെ പിറന്ന കാര്‍മെന്‍ എന്ന കുഞ്ഞിന്റെ ബന്ധുക്കള്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ അച്ഛനമ്മമാരെ വിളിച്ച് പ്രാര്‍ത്ഥിച്ചെന്നും കൊച്ചുത്രേസ്യയുടെ പിറന്നാള്‍ ദിനത്തില്‍ കുഞ്ഞ് സുഖം പ്രാപിച്ചെന്നുമുള്ള സാക്ഷ്യപ്പെടുത്തല്‍ അത്ഭുത പ്രവൃത്തിയായി അംഗീകരിച്ചു കൊണ്ടാണ് വിശുദ്ധ പ്രഖ്യാപനം ഉണ്ടായത്.

19മത്തെ നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന ലൂയിസ് മാര്‍ട്ടിന്റെയും സെലി ഗുറിന്റെയും 9 മക്കളില്‍ നാലു പേരും ചെറുപ്പത്തിലേ മരിച്ചിരുന്നു. മറ്റ് 5പെണ്‍കുട്ടികളും കന്യാസ്തീകളായി. ഇതില്‍ ഇളയവളായിരുന്നു പീന്നീട് വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട കൊച്ചുത്രേസ്യ.

വെബ്ദുനിയ വായിക്കുക