ബലാത്സംഗം നടത്തി പിറന്നാളാഘോഷിക്കുന്ന വൃദ്ധന്‍ പിടിയില്‍
ശനി, 14 ജൂണ്‍ 2014 (15:57 IST)
ഓരോ പിറന്നാളും ക്രൂരമായി ബലാത്സംഗം നടത്തി ആഘോഷിച്ചിരുന്ന അറുപത്തിയേഴുകാരന്‍ പിടിയിലായി. റഷ്യക്കാരനായ വലോറി മകരന്‍ കോവാണ് ഈ വിരുതന്‍.
എന്നാല്‍ തന്റെ അറുപത്തിയേഴാം പിറന്നാളിന്റെ ഇരയായ ഇരുപത്തിയേഴുകാരിയെ ബലാത്സംഗം ചെയ്യുന്നതിനിടെ യുവതി ഇയാളുടെ മുഖം മൂടി ഊരിയെടുത്ത് രക്ഷപ്പെടുകയും പിന്നീട് പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പിടിക്കപ്പെടുന്നത്.
പിറന്നാള്‍ ദിനത്തില്‍ കാമവെറി തലയ്ക്കു പിടിക്കുന്ന ഇയാള്‍ കുറഞ്ഞത് ഒരു സ്തീയെയെങ്കിലും ബലാത്സംഗം ചെയ്തിരിക്കും. സാധാരണ ബലാത്സംഗ സംഭവത്തിന് വിപരീതമായാണ് ഇയാള്‍ പീഡനം നടത്തുന്നത്. യുവതികളെ ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷമാണ് ഇയാള്‍ ക്രത്യം നടത്തുന്നത്. ഇത് തന്റെ പിറന്നാള്‍ സമ്മാനമാണെന്നാണ് വലോറി മകരന്‍ കോവ് പറയുന്നത്.
കഴിഞ്ഞ ഇരുപത്തിയേഴ് വര്‍ഷം കൊണ്ട് ഇയാള്‍ 108 പേരെ ബലാത്സംഗം ചെയ്തെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിനു ശേഷം ഇയാള്‍ ഇരയുടെ പണവും വിലപിടിച്ച വസ്തുക്കളും മോഷ്ടിക്കുകയാണ് പതിവ്. മുഖം മൂടി ധരിച്ചാണ് ഇയാള്‍ സ്ത്രീകള്‍ക്ക് മേല്‍ ചാടി വീഴുന്നത്.