റിയാദില്‍ മലയാളി കുത്തേറ്റു മരിച്ചു

വ്യാഴം, 29 മെയ് 2014 (11:31 IST)
സൗദി അറേബിയയിലെ റിയാദില്‍ മലയാളി കുത്തേറ്റു മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശി അജീബാണ് കുത്തേറ്റു മരിച്ചത്.

കൂടെ ജോലി ചെയ്യുന്ന സുഡാന്‍ പൗര്‍ന്റെ കുത്തേറ്റാണ് മരണം സംഭവിച്ചതെന്ന് സൗദി പൊലീസ് അറിയിച്ചു. ബന്ധുക്കളെ അജീബിന്റെ കമ്പനി വിവരം അറിയിച്ചിട്ടുണ്ട്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവാരാനാവശ്യമായ നടപടികള്‍ റിയാദിലെ പൊലീസ് നടപടികള്‍ പൂര്‍ത്തിയാകുന്നമുറയ്ക്ക് നടക്കും.

വെബ്ദുനിയ വായിക്കുക