കാമുകനെ കൊന്നുതിന്നു; കാമുകിയെ പീഡിപ്പിച്ചു

ബുധന്‍, 21 മെയ് 2014 (12:07 IST)
കാമുകിക്കൊപ്പം വിനോദ സഞ്ചാരത്തിനായെത്തിയ ജര്‍മ്മന്‍ കാരനെ കൊന്നുതിന്നുകയും അദ്ദേഹത്തിന്റെ കാമുകിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത നരാധമന് 28വര്‍ഷത്തെ തടവ്. ഫ്രാന്‍സിലെ അംഗീകൃത ടൂറിസ്റ്റുഗൈഡായ അരിഹാനോ ഹെയ്ത്തിക്കാണ് ശിക്ഷ ലഭിച്ചത്.

നുക്കിഹിവ ദ്വീപിള്‍ കാമുകിക്കൊപ്പം ഉല്ലാസയാത്രപോയ നാള്‍പ്പതുകാരനായ ജര്‍മ്മന്‍കാരനെയാണ് കാട്ടിനുള്ളിള്‍ വച്ച് ഇയാള്‍ കൊന്നുതിന്നത്. ഇതിനുശേഷം ജര്‍മ്മന്‍കാരന്റെ കാമുകിയെ ക്രൂരമായ ലൈംഗിക ബന്ധത്തിന് വിധേയയാക്കുകയും ചെയ്തു.

രണ്ടുവര്‍ഷംമുമ്പ് അരിഹാനോ പി‌ടിയിലായപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ക്രൂരത വെളിപ്പെട്ടത്. 28വര്‍ഷത്തെ തടവ് കഴിയുന്ന അത്രയും കാലം ഇയാള്‍ക്ക് പരോള്‍ നല്‍കരുതെന്നാണ് കോടതി നിര്‍ദ്ദേശം.

വെബ്ദുനിയ വായിക്കുക