ഗര്‍ഭിണിയാണെന്നറിഞ്ഞില്ല, മൂന്നാം തവണയും പ്രസവം ക്ലോസറ്റില്‍...!
പ്രസവം എന്ന് പറയുമ്പോള്‍ തന്നെ സ്ത്രീകള്‍ക്ക് പേടിസ്വപ്നമാണ്. അതിയായ വേദനയോടെയാണ് ഓരോ പിറവിയും സംഭവിക്കുന്നത്. എന്നാല്‍ ബ്രിട്ടണിലെ ദേവോണ്‍ സ്വദേശത്തെ 23കാരി താന്‍ ഗര്‍ഭിണിയാണെന്നറിയാതെ മൂന്ന് തവണ കുട്ടികളെ ടോയ്‌ലറ്റില്‍ പ്രസവിച്ച സംഭവം വലിയ വാര്‍ത്തയായിരിക്കുകയാണ്. അവിശ്വാസനീയമായി തോന്നാം എന്നാല്‍ സംഭവം സത്യമാണ്.
ഗര്‍ഭിണയാണെന്നറിയാതെ യുവതി പ്രസവിച്ചത് 3തവണ ഏറ്റവും ഒടുവില്‍ മാസം തികയാതെയാണ് ഇവര്‍ തന്റെ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. അതും ബാത്ത്‌റൂമിനുള്ളില്‍ വച്ച്. വയറുവേദന എടുത്തപ്പോള്‍ ടോയ്‌ലറ്റില്‍ കയറിയ യുവതി തിരിച്ചിറങ്ങിയത് കൈയ്യില്‍ ഒരു ചോരക്കുഞ്ഞുമായാണ് എന്ന് മാത്രം. തന്റെ ആദ്യത്തെ മകള്‍ക്കും 2014ല്‍ തന്റെ നാലാമത്തെ കുട്ടിയേയും പ്രസവിച്ചതും ഇതേപോലെ ടോയ്‌ലറ്റിലായിരുന്നു. ഇപ്പോളിതാ അഞ്ചാമത്തെ കുട്ടിയും അതേപോലെ. സവവേദനയാണെന്ന് താന്‍ തിരിച്ചറിഞ്ഞില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്തായാലും അമ്മയും അഞ്ചാമത്തെ കുഞ്ഞും സുഖമായിട്ടിരിയ്ക്കുന്നു.