ഫ്രാന്‍സിന് മറുപടി നല്‍കി; അടുത്ത ലക്ഷ്യം വാഷിംഗ്‌ടണ്‍: ഐഎസ്

ചൊവ്വ, 17 നവം‌ബര്‍ 2015 (08:35 IST)
പാരിസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ശക്തികേന്ദ്രങ്ങളിള്‍ ഫ്രാന്‍‌സ് വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കിയതിന് പിന്നാലെ അടുത്ത മുന്നറിയിപ്പുമായി ഐഎസ് ഭീകരര്‍ രംഗത്ത്. തങ്ങളുടെ അടുത്ത ലക്ഷ്യം വാഷിംഗ്‌ടണ്‍ ആണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് പുറത്ത് വിട്ട വീഡിയോയിലൂടെ അറിയിച്ചു. സിറിയയിലെ ഇടപെടലിന് ഫ്രാന്‍സിന് മറുപടി നല്‍കി. സിറിയയില്‍ ആക്രമണം നടത്തുന്ന രാജ്യങ്ങള്‍ക്കെല്ലാം പാരിസിന്റെ വിധിയാണുണ്ടാവുകയെന്നും വീഡിയോയില്‍ പറയുന്നു.

അതേസമയം, സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ശക്തികേന്ദ്രങ്ങളിള്‍ ഫ്രാന്‍‌സ് വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കി. ഐഎസിന്റെ സ്വയം പ്രഖ്യാപിത തലസ്ഥാനമായ റഖയിലാണു ഫ്രഞ്ച് പോര്‍വിമാനങ്ങള്‍ നാശം വിതച്ചത്.

അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ 30 തവണയാണ് ഐഎസ് കേന്ദ്രങ്ങളില്‍ ഫ്രാന്‍‌സ് ആക്രമണം നടത്തിയത്. ജോര്‍ദ്ദാന്‍ യു എ ഇ എന്നീ രാജ്യങ്ങളില്‍ നിന്ന് 12 ഓളം യുദ്ധവിമാനങ്ങള്‍ സിറയയില്‍ നാശം വിതയ്‌ക്കുകയായിരുന്നു.
ഐഎസിന്റെ പരിശീലന ക്യാമ്പ്,  ആയുധ കേന്ദ്രം, റിക്രൂട്ട് മെന്റ് കേന്ദ്രം, വാഹനങ്ങള്‍, താവളങ്ങള്‍ എല്ലാം തകര്‍ന്നതായി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക