അങ്ങനെ പാരീസിലെ റെയിവെ ഉദ്യോഗസ്ഥര്‍ മണ്ടന്‍മാരാണെന്ന് തെളിയിച്ചിരിക്കുന്നു. വിഡ്ഡിത്തമെന്നു പറഞ്ഞാല്‍ ഇങ്ങനെയുമുണ്ടൊ എന്ന് ചോദിച്ച് പോകും വിധമാണ് അവര്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഇവരുടെ ഒരു ചെറിയ ‘പിശക്‘ കൊണ്ട് ഫ്രാന്‍സിന് ഉണ്ടായിരിക്കുന്നത് കുറഞ്ഞത് 68 കോടി ഡോളര്‍ ( 4280 കോടി രൂപ )ന്റെ അധിക ചിലവാണ്.
ഫ്രാന്‍സില്‍ റെയില്‍ കമ്പനി പുതിയ ട്രെയിനുകള്‍ നിര്‍മ്മിക്കാന്‍ കരാര്‍ കൊടുത്തതാണ് രാജ്യത്തിന്റെ മൊത്തം പരിഹാസകഥാപാത്രങ്ങളാകാന്‍ ഉദ്യോഗസ്ഥര്‍ക്ക് വഴിയൊരുക്കിയത്. ട്രെയിനിന് അളവ് എടുക്കാനായി 30 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ഒരു സ്റ്റേഷനിലെ പ്ളാറ്റ്ഫോമിന്റെ അളവാണ് നല്‍കിയത്.
എന്നാല്‍ രാജ്യത്തെ ഭൂരിഭാഗം സ്റ്റേഷനുകളും 50 വര്‍ഷം മുമ്പ് നിര്‍മ്മിച്ചവയാണ് എന്ന് അളവെടുത്ത ഉദ്യോഗസ്ഥന്‍ മറന്നുപോയി. ഫലമൊ 2000 കോടി ഡോളര്‍ ( ഏകദേശം 1.2ലക്ഷം കോടി രൂപ )ചെലവാക്കി വാങ്ങിയ ട്രെയിനുകള്‍ക്ക് വീതി കൂടിപ്പോയി.
വീതികൂടിയ പുതിയ ട്രെയിനുകള്‍ പ്ളാറ്റ് ഫോമില്‍ ഉരയുമെന്നതിനാല്‍ ഓടിക്കാനും കഴിയില്ല. സമയം കളയാതെ പ്ളാറ്റ് ഫോമുകള്‍ പൊളിച്ചുപണിയാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനമെടുത്തു. 2000 കോടി ഡോളര്‍ മുടക്കിയ പുതിയ ട്രെയിനുകള്‍ ഉപേക്ഷിക്കുന്നതെങ്ങനെ.
ആയിരത്തോളം പ്ളാറ്റ്ഫോമുകള്‍ക്ക് ചെറിയ മാറ്റം വരുത്തിയാല്‍ മതിയെന്ന സമാധാനത്തിലാണ് അധികൃതര്‍. ''മണ്ടൂസുകളുടെ റയില്‍ സംവിധാനം. ട്രെയിന്‍ ഓടിക്കാന്‍ ഒരു കമ്പനിയും ട്രെയിന്‍ നിര്‍മ്മിക്കാന്‍ വേറൊരു കമ്പനിയുമായാല്‍ ഇങ്ങനെയിരിക്കും."" എന്നാണ് റയില്‍ മന്ത്രി ഫ്രഡറിക് കുവില്ലിയര്‍ പറഞ്ഞത്.