പാകിസ്താന്‍ ജയിലില്‍ കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളികളടക്കമുള്ള നാല്‍പ്പത് ഇന്ത്യന്‍ തടവുകാരെ പാക്കിസ്താന്‍ വിട്ടയക്കുന്നത്. 36 മത്സ്യത്തൊഴിലാളികളെയും നാല് മറ്റുള്ളവരെയുമാണ് കറാച്ചി ജയിലില്‍ നിന്ന് മോചിപ്പിച്ചത്.
സാര്‍ക് ഉച്ചകോടിയില്‍ ഇന്ത്യാ- പാക് പ്രധാനമന്ത്രിമാര്‍പിണക്കത്തിലായിരുന്നുവെങ്കിലും അവസാന ദിവസം കൈകൊടുത്ത് പിരിഞ്ഞതിന് പിന്നാലെയാണ് ഇന്ത്യന്‍ തടവുകാരെ വിട്ടയച്ചത്. ഇവരെ അടുത്ത ദിവസം വാഗാ അതിര്‍ത്തിയില്‍ എത്തിക്കുമെന്ന് പാക്കിസ്ഥാന്‍ അധികൃതര്‍ അറിയിച്ചു.
അവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള വസ്ത്രങ്ങളും 10,000 രൂപയും നല്‍കുമെന്നും അറിയിച്ചു. നേരത്തെ 151 തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചിരുന്നു. എദ്ഹി ഫൗണ്ടേഷന്‍ ചാരിറ്റി വക്താവ് അന്‍വര്‍ കാസ്മിയാണ് ഈ കാര്യം അറിയിച്ചത്.