പാക്കിസ്ഥാനിലെ സര്‍വ്വകലാശാലകളില്‍ ഹോളി ആഘോഷം നിരോധിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 23 ജൂണ്‍ 2023 (09:19 IST)
പാക്കിസ്ഥാനിലെ സര്‍വ്വകലാശാലകളില്‍ ഹോളി ആഘോഷം നിരോധിച്ചു. ഇത് രാജ്യത്തിന്റെ ഇസ്ലാമിക സ്വത്വത്തിന് ശോഷണം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഉന്നത വിദ്യാഭ്യാസ കമ്മീഷന്റേതാണ് നടപടി. അതേസമയം നേരത്തെ വിദ്യാലയങ്ങളില്‍ ഹോളി ആഘോഷിച്ച വിദ്യാര്‍ഥികള്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടായിരുന്നു.
 
ഹോളി രാജ്യത്തിന്റെ ഇസ്ലാമിക സംസ്‌കാരത്തിനും ആശയങ്ങള്‍ക്കും എതിരാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം കമ്മീഷന്‍ ഉത്തരവ് പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കളോടുള്ള സമീപനം വ്യക്തമാക്കുന്നതാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍