റിസ്വാന്‍ അക്തര്‍ പാക് ചാരസംഘടനയുടെ പുതിയ തലവന്‍

ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (09:31 IST)
പാകിസ്ഥാന്റെ ചാരസംഘടനയായ ഐ എസ് ഐയുടെ പുതിയ തലവനായി റിസ്വാന്‍ അക്തര്‍ സ്ഥാനമേല്‍ക്കും. പുതിയ തലവന്‍ ഒക്ടോബര്‍ ഒന്നിന് അധികാരമേല്‍ക്കും. 
 
പാക് കരസേനാ മേധാവി റഹീല്‍ ഷെറീഫുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്നയാളാണ് റിസ്വാന്‍ അക്തര്‍‍. പാകിസ്ഥാനിലെ ആഭ്യന്തരകാര്യങ്ങളിലും വിദേശ നിലപാടുകളിലും ശക്തമായ സ്വാധീനം ചെലുത്താന്‍ പാക് ചാരസംഘടനയ്ക്കാകും. 
 
നിയമപ്രകാരം ഐഎസ്ഐ തലവന്‍ പ്രധാനമന്ത്രിയോടാണ് ആഭിമുഖ്യം പുലര്‍ത്തേണ്ടതെങ്കിലും സാധാരണയായി പാക് പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ് ഐഎസ്ഐ  പ്രവര്‍ത്തിക്കുന്നത്. റിസ്വാന്‍ അക്തറിന്റെ കാര്യത്തിലും ഇതില്‍ വലിയ മാറ്റമുണ്ടാവാന്‍ സാധ്യതയില്ല.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക