വെറും രണ്ടുതുള്ളി മാത്രം മതി രാത്രിയേയും പകലാക്കാം...!

തിങ്കള്‍, 30 മാര്‍ച്ച് 2015 (18:01 IST)
മനുഷ്യര്‍ക്ക് രാത്രിയില്‍ കാശ്ചശക്തിയില്ല. അതിനാല്‍ രാത്രി നമുക്ക് കറുത്തതും ഭയം നല്‍കുന്നതുമാണ്. രാത്രിയില്‍ ഒറ്റക്കിറങ്ങുമ്പോഴൊ, കൈയില്‍ വെളിച്ചമില്ലതാകുമ്പോഴോ ഇരുട്ടില്‍ ഒറ്റക്കാകുമ്പോഴൊ രാത്രിയില്‍ കാഴ്ചയുണ്ടായിരുന്നെങ്കില്‍ എന്ന് പലരും ആഗ്രഹിച്ചുപോകാറുണ്ട്. എന്നാല്‍ ഈ പരിഭവങ്ങള്‍ക്കും പരിമിതികള്‍ക്കും ഇനി വിടപറയാം. കാരണം രാത്രി പകലാക്കാന്‍ വേണ്ടത് രണ്ടുതുള്ളി മരുന്നു മാത്രം മതി.

ഇരുട്ടില്‍ 50 മീറ്ററിലേറെ ദൂരംവരെ വ്യക്തമായി കാണാന്‍ സഹായിക്കുന്ന ഒറ്റമൂലി ശാസ്ത്രലോകം വികസിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ‘സയന്‍സ് ഫോര്‍ മാസസ്’ സംഘമാണ് വിപ്ലവകരമായ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ആഴക്കടല്‍ മത്സ്യങ്ങളിലും മറ്റും കണ്ടുവരാറുള്ള ക്ളോറിന്‍ ഇ6 എന്ന വസ്തു ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പ്രത്യേക തരം തുള്ളിമരുന്നാണ് ഗവേഷകര്‍ വികസിപ്പിച്ചത്.

ഇതിന്റെ രണ്ടുതുള്ളി മാത്രം കണ്ണില്‍ ഇറ്റിച്ചാല്‍ രാത്രിയിലും കാഴ്ചകള്‍ വ്യക്തമായി കാണാന്‍ സാധിക്കും. എലികളില്‍ നടത്തിയ പരീക്ഷണം വിജയമായതിന്‍െറ അടിസ്ഥാനത്തില്‍ സയന്‍സ് ഫോര്‍ മാസസ് സംഘാംഗം ഗബ്രിയേല്‍ ലിസിനയുടെ കണ്ണില്‍ ഇറ്റിച്ചും പരീക്ഷണം നടത്തിയിരുന്നു. ഇദ്ദേഹത്തിന് കണ്ണില്‍ ഒഴിക്കാന്‍ ഉപയോഗിച്ചത് അതേ മരുന്നിന്റെ 50 മൈക്രോലിറ്ററാണ്. ഇരുട്ടുപിടിച്ച കാട്ടില്‍ പോലും രാത്രി സമയങ്ങളില്‍ കാഴ്ച ലഭിച്ചതായാണ് അവകാശവാദം.

എന്നാല്‍ മരുന്ന് കണ്ണില്‍ ഒഴിച്ചു എന്ന് പറഞ്ഞ് രാത്രി മുഴുവന്‍ കാഴ്ച നിലനില്‍ക്കില്ല. ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ രാത്രിക്കാഴ്ച നഷ്ടപ്പെടും. ഏതായാലും മരുന്ന് വിപണിയിലെത്താന്‍ ഇനിയും കൂടുതല്‍ കാലം പിടിക്കും. കൂടുതല്‍ പരീക്ഷണവും നിരീക്ഷണവും നടത്തി മികവുറ്റതാക്കി വരുമ്പോഴേക്കും വര്‍ഷങ്ങള്‍ പിടിക്കും. തുടര്‍പരീക്ഷണങ്ങള്‍ പൂര്‍ത്തിയായ ശേഷമേ മനുഷ്യരില്‍ ഉപയോഗത്തിനായി നല്‍കൂ.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക