മകനെ കൊലപ്പെടുത്തി, അച്ഛന്റെ തലവെട്ടി

വെള്ളി, 8 ഓഗസ്റ്റ് 2014 (12:36 IST)
മകനെ മര്‍ദ്ദിച്ചു കൊന്ന പിതാവിന് സൌദി അറേബ്യയില്‍ വധശിക്ഷ നല്‍കി. തന്റെ രണ്ടു വയസ്സുകാരനായ മൊഹമ്മദ് എന്ന മകനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതിനാണ് സൗദി സ്വദേശിയായ മഖ്‌ബുല്‍ ബിന്‍ മദി അല്‍ ഷരാരിയുടെ ശിരച്‌ഛേദം നടത്തി ശിക്ഷ നടപ്പാക്കിയത്.

ഇയാളുടെ വധശിക്ഷ ചൊവ്വാഴ്‌ച നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇയാള്‍ വടി ഉപയോഗിച്ച്‌ കുട്ടിയുടെ തലയുടെ പിന്നിലും മറ്റ്‌ ശരീരഭാഗങ്ങളിലും ക്രൂരമായി മര്‍ദിക്കുകയും മുഖത്ത്‌ ആവര്‍ത്തിച്ച്‌ ഇടിക്കുകയും ചെയ്‌തതിനെ തുടര്‍ന്നാണ്‌ മൊഹമ്മദ്‌ മരിച്ചത്‌.

വടക്കന്‍ അല്‍ ജോഫിലാണ്‌ വധശിക്ഷ നടപ്പാക്കിയത്‌. ഇതോടെ ഈ വര്‍ഷം നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം 18 തികഞ്ഞു.  ബലാത്സംഗം, കൊലപാതകം, മതപരിത്യാഗം, സായുധ കവര്‍ച്ച, മയക്കുമരുന്ന്‌ കടത്ത്‌ എന്നിവ സൗദിയിലെ ഷാരിയ നിയമനുസരിച്ച്‌ വധശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ്‌

വെബ്ദുനിയ വായിക്കുക