ദുരഭിമാനക്കൊല നടത്തിയ ഇന്ത്യക്കാരെ കാനഡ നാടുകടത്തി
ദരിദ്രനായ റിക്ഷാ ഡ്രൈവറെ വിവാഹം കഴിച്ചതിന്റെ പേരില്‍ മകളെ കൊലപ്പെടുത്തിയ മാതാപിതക്കളെ കാനഡ ഇന്ത്യയിലേക്ക് നാടുകടത്തി. മല്‍കിത് കൗര്‍ സിദ്ധു, സുര്‍ജിത് സിംഗ് ബദേഷ എന്നിവരെയാണ് മകളായ ജാസ്‌വിന്ദര്‍ സിദ്ധുവിനെ കൊന്നതിന്റെ വിചാണക്കായി ഇന്ത്യയിലേക്ക് അയച്ചത്
2000 ജൂണിലാണ് പഞ്ചാബിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുകാരെ എതിര്‍ത്ത് നടത്തിയ വിവാഹം കുടുംബത്തിന്റെ അന്തസ്സ് നഷ്ടപ്പെടുത്തി എന്നാരോപിച്ചാണ് സിദ്ധുവിനെ വകവരുത്തിയത്.
വിവാഹത്തിനു ശേഷം രഹസ്യമായി ഇന്ത്യയിലേക്ക് കടന്ന സിദ്ധുവിനെ അമ്മ മല്‍കിത് കൗറും അമ്മാവനായ സുര്‍ജിതും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരെയും ഇന്ത്യയിലേക്ക് അയക്കാന്‍ വെള്ളിയാഴ്ചയാണ് കനേഡിയന്‍ കോടതി ഉത്തരവിട്ടത്.