മോഡി പഠിക്കാന്‍ ജപ്പാന്‍ സ്കൂളില്‍ പോയി!

തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (17:03 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി പഠിക്കാന്‍ ജപ്പാന്‍ സ്കൂളില്‍ പോയി. ജപ്പാന്‍ സന്ദര്‍ശനത്തിനിടെയാണ് ടോക്കിയോയിലെ 136 വര്‍ഷം പഴക്കമുള്ള തായ്‌മെയ്‌ എലമെന്ററി സ്‌കൂളില്‍ മോഡിയെത്തിയത്‌. ജപ്പാനിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രത്യേകതകള്‍ മനസിലാക്കാന്‍ തായ്‌മെയ്‌ എലമെന്ററി സ്‌കൂളിലെ എറ്റവും പ്രായമുള്ള വിദ്യാര്‍ത്ഥിയായാണ്‌ താന്‍ എത്തിയതെന്ന്‌ മോഡി പറഞ്ഞു. 
 
ജപ്പാനിലെ വിദ്യാഭ്യാസ രീതിയെപ്പറ്റി ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രി മേഖവ കേഹയ്‌ മോഡിക്ക്‌ വിശദീകരിച്ചു. സിലബസ്‌ തയ്യാറാക്കുന്നതിനെക്കുറിച്ചും പരീക്ഷാ നടത്തിപ്പിനെക്കുറിച്ചും ജാപ്പനീസ്‌ അധികൃതര്‍ മോഡിക്ക്‌ വിശദീകരിച്ചു. ക്ലാസ്‌ മുറികള്‍ സന്ദര്‍ശിച്ച മോഡി വിദ്യാര്‍ഥികളുമായി സംവദിച്ചു. ജപ്പാനിലെ വിരമിച്ച അധ്യാപകരെ ജാപ്പനീസ്‌ ഭാഷ പഠിപ്പിക്കുന്നതിന് മോഡി ഇന്ത്യയിലേക്ക്‌ സ്വാഗതം ചെയ്‌തു. 
 
ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഭാഷാപരമായ സഹകരണം വര്‍ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ ഓഡിയോ, വീഡിയോ കോഴ്‌സുകള്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു. 
 

വെബ്ദുനിയ വായിക്കുക