മോഡിക്ക് ഇസ്രായേലിന്റെ ക്ഷണം

തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (16:54 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ ക്ഷണം. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടന്ന ചര്‍ച്ചക്കിടേയാണ് മോഡി നെതന്യാഹു ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത്. ഗുജരാത്ത് മുഖ്യമന്ത്രിയായിരിക്കെ മോഡി ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയായ മോഡിയെയും ഇസ്രായേലിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി നെതന്യാഹു പറഞ്ഞു.

ന്യൂയോര്‍ക്കില്‍ ഇരു രാഷ്ട്ര തലവന്മാരും നടത്തിയ കൂടിക്കാഴചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണവും വിഷയമായി. ഇതിനുള്ള സാധ്യതകള്‍ നെതന്യാഹു മൊഡിയൊട് ആരാഞ്ഞു. നിലവില്‍ ഇന്ത്യയും ഇസ്രായേലും പ്രതിരോധ രംഗത്ത് സഹകരിക്കുന്നുണ്ട്.

അരമണിക്കൂര്‍ നീണ്ട്‌ നിന്ന ചര്‍ച്ചയില്‍ പ്രതിരോധ മേഖലയിലെ സഹകരണവും ഐസിസ്‌ തീവ്രവാദവും ചര്‍ച്ചയായി. കാര്‍ഷികമേഖലയില്‍ സഹകരിക്കാനുള്ള സന്നദ്ധത ഇരുരാജ്യങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക