അടുത്ത തലമുറ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 10 അവതരിക്കുന്ന കൂട്ടത്തില്‍ തന്നെയാകും പുതിയ വെബ്‌ബ്രൌസറും അവതരിക്കുക. സ്പാര്‍ട്ടന്‍ എന്നാണ് ഈ അവതാരത്തിന്റെ പേര്. കണ്ടാല്‍ ഗൂഗിള്‍ ക്രോം, മോസില എന്നിവ പോലിരിക്കുന്ന ലൈറ്റ്‌വെയ്‌റ്റ് ബ്രൗസറായിരിക്കും, എങ്കിലും സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലറ്റ്, ഡെസ്ക് ടോപ്, ലാപ് ടോപ് തുടങ്ങൊയ വിശാലമായ ഇന്റെര്‍നെറ്റ് പ്ലാറ്റ്ഫോമുകളില്‍ ചിറക് വിരിച്ച് പറക്കാന്‍ കഴിയുന്ന രീതിയിലുള്ളതാണ് സ്പാര്‍ട്ടണ്‍.
വിന്‍ഡോസിന്റെ മാത്രം ഭാഗമായല്ല സ്പാര്‍ട്ടണ്‍ അവതരിക്കുന്നത് എന്നതാണ് പ്രത്യേകത. ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും പ്രവര്‍ത്തിക്കാനും സാധിക്കുന്ന തരത്തിലുള്ള സംവിധാനങ്ങളും കൂട്ടത്തില്‍ ഉണ്ടാകും. അതിനാല്‍ ക്രോമിനും ഫയര്‍ഫോക്സിനും ഇത്തിരി ഒന്ന് പേടിക്കുന്നതാണ് നല്ലത്.