ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ശ്രമിച്ച യുവാവിന് ഏഴ് വര്‍ഷം തടവ്
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ശ്രമിച്ച യുവാവിന് അമേരിക്കന്‍ ഫെഡറല്‍ കോടതി എഴു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ടെക്സസ് സ്വദേശി മൈക്കിള്‍ ടോഡ് വൂള്‍ഫ്(24) എന്നയാളെയാണു ഐ എസില്‍ ചേരാന്‍ പോയതിന് പിടിയിലായത്.
കഴിഞ്ഞ വര്‍ഷം ഐ എസില്‍ ചേരാനായി തുര്‍ക്കി വഴി സിറിയയിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമം. എന്നാല്‍ ഇയാളെ ഹൂസ്റ്റണ്‍ വിമാനത്താവളത്തില്‍ വച്ച് പിടികൂടുകയായിരുന്നു.