താടിയുള്ളവര്‍ പ്രശ്നക്കാര്‍!!!

വ്യാഴം, 18 ഡിസം‌ബര്‍ 2014 (14:11 IST)
മതപരമായ ആചാരമായും, ഫാഷനായും ലോകത്ത് പല സ്ഥലത്തും ആളുകള്‍ താടിവളര്‍ത്താറുണ്ട്. ഇന്ത്യയില്‍ സിക്ക് മതാസ്ഥരും, ഹിന്ദു സന്യാസിമാരും, ചില മുസ്ലീം വിഭാഗങ്ങളും താടി വളര്‍ത്താറുമുണ്ട്. എന്നാല്‍ ഇത്തരക്കാരെ ഉദ്ദേശിച്ചുകൊണ്ടാണൊ എന്നറിയില്ല , താടിവളര്‍ത്തുന്നവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.

മറ്റൊന്നുംകൊണ്ടല്ല. ലോകത്തുള്ള സകല തീവ്രവാദികളും താടിവളര്‍ത്തുന്നവരാണ് എന്ന് കണ്ടെത്തിയതിനേ തുടര്‍ന്നാണ് താടിക്കാരെ സൂക്ഷിക്കണമെന്ന് പഠനം പറയുന്നത്. ലോകത്തിന് തന്നെ തലവേദനയായി മാറിയ തീവ്രവാദികളില്‍ സകലരും താടി വളര്‍ത്തുന്നവരാണത്രെ!, താടി വളര്‍ത്തുന്നവരില്‍ അധികവും രഹസ്യ സ്വഭാവം ഉള്ളവരും ഗൂഢലക്ഷ്യങ്ങളും ഉള്ളവരാണെന്നും ചില പഠനത്തിലുണ്ട്.

സ്‌ക്രോള്‍.ഇന്‍ എന്ന വെബ്സൈറ്റാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ലോകം കണ്ട കൊടും ഭീകരനായ ഒസാം ബിന്‍‌ലാദന്‍ മുതല്‍ പുറകോട്ട് പോയാല്‍ മധ്യേഷയിലെ ക്രൂരനായ ചെങ്കിസ് ഖാന്‍ വരെ താടി വളര്‍ത്തിയിരുന്നു എന്ന് പ്ഠനത്തിലുണ്ട്. അതുകൊണ്ടുതന്നെ താടിയുള്ളവരില്‍ പലര്‍ക്കും ഇത്തരം സ്വഭാവങ്ങള്‍ കണ്ടേക്കാമെന്നാണ് പഠനം പറയുന്നു.

കണ്ണാടിയ്ക്ക് മുന്നില്‍ പോലും ഇക്കൂട്ടരുടെ മുഖം മറയ്ക്കാനാണത്രേ ഇത്തരക്കാര്‍ താടി വളര്‍ത്തുന്നത്. സ്ത്രീകളോട് അത്ര താത്പര്യമില്ലാത്തവരാണ് എങ്കിലും സ്ത്രീ സ്വാതന്ത്ര്യത്തേയോ അവരുടെ അവകാശത്തേയോ അവര്‍ അംഗീകരിയ്ക്കില്ല. താടി വച്ചവരുടെ പ്രകൃതം ഗൂഡമായിരിയ്ക്കും അതിനാല്‍ താടിവച്ചവരെ വിശ്വസിക്കരുതെന്ന് സ്ത്രീകള്‍ക്ക് പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കിം കാദഷിയാന്‍ പോലും ജീവിതത്തല്‍ ഇത് വരെ ഒരു താടിക്കാരനെയും പ്രണയിച്ചിട്ടില്ല എന്നത് ഇതിനുദാഹരണമായി പഠനം എടുത്ത് കാണിക്കുന്നു.

താടിക്കാര്‍ ഏത് മതവിശ്വാസികള്‍ ആയാലും വിശ്വാസങ്ങളോട് തീവ്ര നിലപാട് പുലര്‍ത്തുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മത വിശ്വാസങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് ഈ റിപ്പോര്‍ട്ടെന്ന് ഇപ്പോള്‍ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക