ഒടുവില്‍ ബുദ്ധപ്രതിമയും കണ്ടെത്തി.. ചൊവ്വയില്‍ പ്രഗത്ഭരായ ജനത ജീവിച്ചിരുന്നതായി പുതിയ വാദം

വെള്ളി, 16 ഒക്‌ടോബര്‍ 2015 (18:27 IST)
ചൊവ്വയില്‍ ജീവനുണ്ടായിരുന്നെന്നും അവിടെ മനുഷ്യരേക്കാള്‍ പ്രഗ്ത്ഭരായ ഒരുപറ്റം ആളുകള്‍ ഉണ്ടായിരുന്നതായും വാദിക്കുന്നവര്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ചൊവ്വയിലെ പുതിയ ചിത്രം പുറത്തുവിട്ടു. ചൊവ്വയില്‍ ബുദ്ധന്റെ പ്രതിമ കണ്ടെത്തിയതായാണ് പുതിയ വാദം. അന്യഗ്രഹ ജീവികളെ കുറിച്ച് പഠനം നടത്തുന്ന യു.എഫ്.ഒ സൈറ്റിങ് ഡെയ്‌ലിയാണ് ചിത്രം സഹിതം വാര്‍ത്ത പുറത്തുവിട്ടത്.

ചൊവ്വയില്‍ ഒരു കുന്നിന് മുകളിലായാണ് ബുദ്ധന്റേതെന്ന് തോന്നിക്കുന്ന പ്രതിമയുടെ രൂപം കണ്ടെത്തിയതായി പുറത്തുവന്ന ചിത്രം വ്യക്തമാക്കുന്നു. പ്രതിമയുടെ മുഖവും ചുമലുകളും വ്യക്തമാകുന്ന രീതിയിലാണ് ചിത്രം.ചൊവ്വയില്‍ പ്രഗത്ഭരായ ജനത ഒരിക്കല്‍ ജീവിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ തങ്ങള്‍ പുറത്തുവിട്ട ചിത്രം മാത്രം മതിയാകുമെന്നാണ് ഡെയിലിയുടെ അവകാശവാദം.

നാസയ്ക്ക് ഇക്കാര്യങ്ങള്‍ അറിയാമെന്നും യു.എസ് ഇക്കാര്യങ്ങള്‍ മനപ്പൂര്‍വം പുറത്തുവിടാത്തതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്ത പുറത്തായാല്‍ നാസ ചൊവ്വയില്‍ ഉപയോഗിക്കുന്ന അത്യാധുനിക വിവരശേഖരണ രീതികളെ കുറിച്ചും ഇതിന് ഉപയോഗിക്കുന്നു സാങ്കേതിക വിദ്യയെക്കുറിച്ചും മറ്റ് രാഷ്ട്രങ്ങളുമായ പങ്കുവയ്‌ക്കേണ്ടിവരുമെന്നതിനാലാണ് യു.എസ് ഇക്കാര്യം മനപ്പൂര്‍വം മറച്ചുപിടിക്കുന്നതെന്നും യു.എഫ്.ഒ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക