വധുവിനെ കണ്ടുഭയന്ന വരന്‍ ആറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ശനി, 28 മാര്‍ച്ച് 2015 (18:20 IST)
വിവാഹ വേദിയില്‍ വധുവിന്റെ മുഖം കണ്ട് ഭയന്നു പോയ വരന്‍ ആറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചൈനയിലെ ഷിയാന്‍ നഗരത്തിലാണ് സംഭവം നടന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച കാങ് ഹുവിനെ (33) പൊലീസ് രക്ഷപ്പെടുത്തി. അബോധവാസ്ഥയിലായിരുന്ന യുവാവിനെ ആശുപത്രിയില്‍ എത്തിച്ച ശേഷം വീട്ടുകാര്‍ക്കൊപ്പം അയച്ചു.

കഴിഞ്ഞ ദിവസമാണ് കാങ് ഹുവും നാ സുങുവായുള്ള (30) വിവാഹം നടത്താന്‍ തീരുനാനിച്ചിരുന്നത്. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നതിനാല്‍ ആചാര പ്രകാരമാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവാഹ വേദിയില്‍ വധുവിനെ കണ്ടതും കാങ് ഹു ഞെട്ടിപ്പോകുകയായിരുന്നു. തന്റെ സങ്കല്‍പ്പത്തിലെ വധു ഇങ്ങനെയല്ലെന്നും സൗന്ദര്യം പോരെന്നും പറഞ്ഞ് യുവാവ് വേദി വിട്ട് പുറത്തേക്ക് പോകുകയും വിവാഹവേദിയുടെ സമീപമുണ്ടായിരുന്ന നദിക്കരയില്‍ കുറച്ച് നേരം നില്‍ക്കുകയും ഒടുവില്‍ നദിയിലേയ്ക്ക് ചാടുകയുമായിരുന്നു.

കാങ് ഹുവി ആറ്റിലേക്ക് ചാടിയതോടെ ഓടിയെത്തിയ ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയും പാഞ്ഞെത്തിയ പൊലീസ് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. അബോധവാസ്ഥയിലായിരുന്നു യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് വീട്ടുകാരുടെ ഒപ്പം വിടുകയുമായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക