ഫേസ്ബുക്കില്‍ ഡിസ് ലൈക്ക് ബട്ടണുകള്‍ വരുന്നു
ഫേസ്ബുക്കില്‍ ഡിസ് ലൈക്ക് ബട്ടണുകള്‍ അടുത്തതന്നെ അവതരിക്കുമെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്കിലെ പോസ്റ്റുകളില്‍ അനിഷ്ടം പ്രകടിപ്പിക്കാന്‍ ഡിസ് ലൈക്ക് ബട്ടണ്‍ വേണമെന്നുള്ളത് ഉപഭോക്താക്കളുടെ ഏറെ നാളത്തെ ആവശ്യമാണ്.
എന്നാല്‍ മറ്റൊരാളുടെ പോസ്റ്റുകളെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെയല്ല ഡിസ് ലൈക്ക് സൗകര്യമൊരുക്കുന്നതെന്നും ദു:ഖ സൂചകമായ വാര്‍ത്തകള്‍ക്ക് ലൈക്ക് അടിക്കുന്നത് അപഹാസ്യമായതും ശരിയല്ലാത്തതും കൊണ്ടാണ് ഡിസ് ലൈക്ക് ബട്ടണെന്ന ആശയവുമായി മുന്നോട്ട് പോകുന്നതെന്നുമാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് നല്‍കുന്ന വിശദീകരണം.
ഡിസ് ലൈക്ക് ബട്ടണ്‍ അടുത്ത വര്‍ഷത്തോടെ ഫേസ്ബുക്കിലെത്തുമെന്നാണ് സൂചന.