ലിബിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായി. ചൊവ്വാഴ്ച നടന്ന കനത്ത പോരാട്ടത്തില്‍ ബെന്ഗാസി മേഖലയില്‍ 30 പേര് കൊല്ലപ്പെട്ടു. ബെന്ഗാസിയില് യുദ്ധവിമാനങ്ങളും റോക്കറ്റുകളുമുപയോഗിച്ച് സര്‍ക്കാരിന്റെ പ്രത്യേക സേനയും ഇസ്ലാമിക പോരാളികളും തമ്മില്‍ ഏറ്റുമുട്ടുകയാണ്. മുപ്പതോളം മൃതദേഹങ്ങള്‍ ഇതുവരെ ലഭിച്ചെന്ന് അവിടത്തെ പ്രധാന ആശുപത്രിയിലെ വക്താക്കള്‍ അറിയിച്ചു.