കുവൈറ്റില്‍ രണ്ട് മലയാളികള്‍ വെടിയേറ്റു മരിച്ചു

ശനി, 26 ഏപ്രില്‍ 2014 (11:04 IST)
കുവൈറ്റില്‍ രണ്ട് മലയാളികള്‍ വെടിയേറ്റു മരിച്ചു. മലപ്പുറം കുളത്തൂര്‍ സ്വദേശി മുഹമ്മദ് റാഷിദ് ജമലുല്ലൈലി തങ്ങളും അദ്ദേഹത്തിന്റെ ഡ്രൈവറായ കോഴിക്കോട് സ്വദേശി ശാര്‍ങ്ങ്ധരനുമാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി പത്തരക്ക് ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് മടങ്ങുമ്പോഴായിരുന്നു ഇവര്‍ക്ക് വെടിയേറ്റത്.

ശാര്‍ന്ദ്ധരന്‍ സംഭവസ്ഥലത്തും ജമലുല്ലൈലി തങ്ങള്‍ ഫര്‍വാനിയ ആശുപത്രിയിലെത്തിച്ചപ്പോഴേക്കുമാണ്‌ മരിച്ചത്‌.

വെബ്ദുനിയ വായിക്കുക