ഇന്ത്യക്കാരിയുടെ കൈവെട്ടിയ സംഭവം; സൌദി സ്വദേശിനി അറസ്റ്റില്‍
ഇന്ത്യന്‍ വീട്ടുജോലിക്കാരിയുടെ കൈവെട്ടിമാറ്റിയ സംഭവത്തില്‍ സൌദി സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിനിയായ കിഅസ്തുരി മുനിരത്നത്തിന്റെ വലതു കൈ തോളില്‍ നിന്ന് വെട്ടിമാറ്റിയ സംഭവത്തിലാണ് അറസ്റ്റ്. 55കാരിയായിരുന്ന കസ്തൂരി പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതെ ഓടിപ്പോകാന്‍ ശ്രമിച്ചതിനാണ് വീട്ടുകാരിയായ സൌദി സ്വദേശിനി കസ്തൂരിയുടെ വലതു കൈ വെട്ടിമാറ്റിയത്.
കേസ് ആദ്യം റിയാദിലെ അല്‍-ഷഫാ പോലീസാണ് അ്വഷിച്ചത്. കുറ്റകൃത്യത്തിന്റെ ഹീസ്വഭാവം കണക്കിലെടുത്ത് ജറല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ക്കു കൈമാറുകയായിരുന്നു. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് ഇടപെടുകയും നയതന്ത്ര തലത്തില്‍ വിഷയം ഉയര്‍ത്തുകയും ചെയ്തതോടെയാണ് അന്വേഷണം ദ്രുതഗതിയില്‍ മുന്നേറിയത്.
സൌദി അധികാരികളുടെ ശ്രദ്ധയില്‍ വിഷയം പ്രത്യേകം അവതരിപ്പിക്കുമെന്നു രേത്തെ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് അറിയിച്ചിരുന്നു.