പ്രായം 21, കേസുകളുടെ എണ്ണം 114; മാദകത്തിടമ്പായ ക്രിമിനലിന്റെ കഥ!
തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (12:35 IST)
പ്രായം സത്യത്തില്‍ 21 ആയുള്ളു എങ്കിലും സ്വഭാവം ഇത്തിരി കടന്നതാണ്. ആരെക്കുറിച്ചാണ് പറയുന്നതെന്നായിരിക്കും നിങ്ങള്‍ കരുതുന്നത്. കാനഡക്കാരിയായ സ്റ്റീഫനി ബൗണ്ടോയിനേക്കുറിച്ചാണ് പറയുന്നത്. തന്റെ 21 വയസിനിടയില്‍ ഇവള്‍ സമ്പാദിച്ചുകൂട്ടിയത് 114 ക്രിമിനല്‍ കേസുകളാണ്. പറഞ്ഞുവന്നാല്‍ ഒരു മാദക തിടമ്പാണെങ്കിലും കക്ഷി ചില്ലറക്കാരിയല്ല.
തന്റെ സൌന്ദര്യ്ത്തില്‍ ആരേയും മയക്കുന്ന പുഞ്ചിരിയുമായി അടുത്തുകൂടുന്ന സ്റ്റീഫനി പിന്നീട് അവരുടെ വീടുകള്‍ കുത്തിത്തുറന്ന് പണം കവരുകയാണ് ചെയ്യുക. കാനഡയിലെ വിക്ടോറിയവില്ലയില്‍ വച്ച് ഇവര്‍ അറസ്റ്റിലാകുമ്പോള്‍ സ്വന്തം പെരില്‍ 114 കേസുകള്‍ ഈ പെണ്ണ് വാങ്ങിച്ചുകൂട്ടിയിരുന്നു. മാത്രമല്ല ഇത്രയും കാലം അവള്‍ താമസിച്ചിരുന്ന സ്ഥലത്തേ 42 വീടുകള്‍ കുത്തിത്തുറക്കുകയും ചെയ്തിരുന്നു.
ഇത്ര സുന്ദരിയായതിനാല്‍ ഇവളെ ആരും സംശയിച്ചിരുന്നില്ല. തന്റെ 13 വയസിലാണ് സ്റ്റീഫനി കുത്യങ്ങളില്‍ ഏര്‍പ്പെടാന്‍ ആരംഭിച്ചത്. 15ഉം 17ഉം വയസ്സുകളില്‍ ഇവര്‍ അതാബാസ്‌ക, മാപ്പിള്‍ ഏരിയകളിലെ ഓരോ വീടുകള്‍ കുത്തിത്തുറന്നിരുന്നുവെന്നാണ് കനേഡിയന്‍ അധികൃതര്‍ വെളിപ്പെടുത്തുന്നത്. സത്യം പറഞ്ഞാല്‍ വയസറിയിച്ച അന്നുമുതല്‍ ഇവള്‍ അസലായി കകാന്‍ പഠിച്ചിരുന്നു എന്നര്‍ഥം.
കളവിന് പുറമെ ആയുധങ്ങള്‍ അനധികൃതമായി കസ്റ്റഡിയില്‍ വച്ചതിനും ബൗണ്ടയിന്റെ പേരില്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഒമ്പത്
തോക്കുകളാണ് ഇവളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്. പുതിയ ലോകത്തിലെ സെക്‌സിയസ്റ്റ് ക്രിമിനല്‍ എന്നാണ് ട്വിററര്‍ യൂസര്‍മാര്‍ ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്. ബൗണ്ടയിന്‍ നിങ്ങളുടെ ഹൃദയം കവരും.. പിന്നീട് നിങ്ങളുടെ സ്വത്തുക്കളും കവര്‍ന്നെടുക്കുമെന്നാണ് ഒരു ട്വിറ്റര്‍ യൂസര്‍ എഴുതിയിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് ഇവള അറസ്റ്റിലായതെങ്കിലും കഴിഞ്ഞയാഴ്ചയാണ് ക്രൗണ്‍ ഫീല്‍ഡ് ഇവര്‍ക്ക് മേല്‍ 114 കുറ്റങ്ങള്‍ കണ്ടെത്തി ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇവരെ നവംബര്‍ 17ന് കോടതിയിലേക്ക് തിരികെ കൊണ്ടു വരും.