റിയാലിറ്റി ഷോയില്‍ താരത്തിന്റെ 'രഹസ്യം' എല്ലാവരും കണ്ടു
ചൊവ്വ, 26 ഓഗസ്റ്റ് 2014 (12:58 IST)
നിരവധി വാർത്താ പ്രാധാന്യം നേടിയ നേക്കഡ് ഡേറ്റിംഗ് എന്ന റിയാലിറ്റി ഷോയിലെ താരത്തിന്റെ എല്ലാം എല്ലാവരും കണ്ടു. നാണക്കേട് താങ്ങാനാവാതെ അഭിനേത്രിയായ ജെസി നീറ്റ് വിറ്റ്സ് ചാനലിനെതിരെ ഒരു കോടി ഡോളർ നഷ്ടപരിഹാരമാവശ്യപ്പെട്ട് കേസ് നല്‍കിയിരിക്കുകയാണ്.
നേക്കഡ് ഡേറ്റിംഗ് എന്ന റിയാലിറ്റി ഷോയില്‍ ശരീരത്തിൽ നൂൽബന്ധമില്ലാതെയാണ് അഭിനയിക്കുന്നത്. പക്ഷേ, കാണേണ്ട ഭാഗങ്ങൾ മാത്രമേ പ്രേക്ഷകരെ കാണിക്കാവൂ എന്ന് കര്‍ശന നിബന്ധന ഉണ്ടായിരുന്നു. എന്നാല്‍ ജെസി നീറ്റ് വിറ്റ്സിന്റെ രഹസ്യ ഭാഗങ്ങളൊന്നും മറയില്ലാതെ കാഴ്ച്ക്കാര്‍ കണ്ടുവെന്നാണ് യുവതി കേസില്‍ പറയുന്നത്.
കഴിഞ്ഞ മാസം അവസാനം കാണിച്ച എപ്പിസോഡിൽ ബീച്ചിൽ ഫുട്ബാൾ കളിച്ച് സഹ അഭിനേതാവുമായി കെട്ടിമറിയുന്ന ദൃശ്യത്തിൽ തന്റെ രഹസ്യഭാഗം മറയില്ലാതെ കാണിച്ചുവെന്നാണ് ജെസിയുടെ പരാതിയില്‍ പറയുന്നത്. താന്‍ സഹ അഭിനേതാവുമായി ബീച്ചില്‍ കളിക്കുന്നതിനിടയില്‍ വീഴുകയും വീഴ്ച്ചയില്‍ മറിയുന്നതിനിടയിലാണ് രഹസ്യഭാഗം എല്ലാവരും കണ്ടതെന്നും ജെസി പറഞ്ഞു. ഈ ദൃശ്യം കണ്ട തന്റെ സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും മുഖത്ത് തനിക്ക് നോക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോളെന്നും യുവതി പറയുന്നു.
ചാനലുകൾ അവ്യക്തമാക്കാൻ വിട്ടുപോയ ജെസിയുടെ സ്വകാര്യ ഭാഗത്തിന്റെ ദൃശ്യം സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളിലൂടെ നാടൊട്ടുക്ക് പ്രചരിച്ചു. ചാനൽ ഉടമയ്ക്കെതിരെയും റിയാലിറ്റി ഷോയുടെ നിർമ്മാതാവിനെതിരെയുമാണ് ജെസി പരാതി നൽകിയിരിക്കുന്നത്.