പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗികബന്ധം; ഇന്ത്യക്കാരന് സിംഗപ്പൂരിൽ തടവ് ശിക്ഷ
ബുധന്‍, 1 ജൂലൈ 2015 (13:39 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിന് ഇന്ത്യക്കാരന് സിംഗപ്പൂരില്‍ 20 മാസം കഠിന തടവ്.സച്ചിന്‍ പ്രവീണ്‍ എന്ന 39 കാരനായ ഐടി ഉദ്യോഗസ്ഥനാണ് സിംഗപ്പൂര്‍ കോടതി ശിക്ഷ വിധിച്ചത്.
ഫേസ്ബുക്ക് സുഹൃത്തായ പെൺകുട്ടിയെ തന്റെ താമസസ്ഥലത്തു വിളിച്ചു വരുത്തിയ ഇയാൾ ലൈംഗികബന്ധത്തിലേർപ്പെടുകയായിരുന്നു. വിവാഹിതനായ ഇയാൾ 2011ലാണ് ജോലിക്കായി സിങ്കപ്പൂരിലെത്തിയത്. ഫേസ്ബുക്ക് മെസ്സേജുകള്‍ യാദൃശ്ചികമായി പരിശോധിച്ച പെണ്‍കുട്ടിയുടെ ഒരു ബന്ധുവാണ് സംഭവത്തെപ്പറ്റി പോലീസിനെ അറിയിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ പ്രായം ചോദിച്ചപ്പോള്‍ 16 എന്നാണ് കുട്ടി പറഞ്ഞതെന്ന് പ്രവീണ്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ പെണ്‍കുട്ടിയുടെ പ്രായത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് യുവാവിന്റെ ചുമതലയാണെന്ന് ചൂണ്ടിക്കാട്ടി കോടതി അത് അംഗീകരിച്ചില്ല. സിംഗപ്പൂര്‍ നിയമങ്ങള്‍ അനുസരിച്ച് 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുമായി അവരുടെ സമ്മതത്തോടെയാണെങ്കില്‍ പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമാണ്.