കുട്ടികളെ പഠിപ്പിക്കാന്‍ ഐഎസ് ഭീകരര്‍ ലിബിയൻ സൈനികന്റെ തലയറുത്തു
കുട്ടികളെ പഠിപ്പിക്കുന്നതിന്റെ ഭാഗമായി എട്ടു വയസുകാരുടെ മുന്നിൽ വച്ച് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ലിബിയൻ സൈനികന്റെ തലയറുത്തു. മതവിശ്വാസത്തിൽ നിന്നും വ്യതിചലിച്ചെന്ന കുറ്റം ചുമത്തി തിങ്കളാഴ്ച പിടികൂടിയ ലിബിയൻ സൈനികനായ അബ്ദുൾനാബി ഷുർഗാവിയേയാണ് ഐഎസ് പൈശാചികമായി കൊലപ്പെടുത്തിയത്.
കഴിഞ്ഞ ഒക്ടോബറിൽ ഐ.എസ് പിടിച്ചെടുത്ത ലിബിയയുടെ വടക്കുള്ള ഡേർണ പട്ടണത്തിലാണ് സംഭവം. ഇയാളെ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഭീകരര്‍ പുറത്ത് വിട്ടതൊടെയാണ് വിവരങ്ങള്‍ പുറം ലോകം അറിഞ്ഞത്. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച ഷുർഗാവിയെ വലിച്ചിഴച്ച് പള്ളിയുടെ പരിസരത്തെത്തിക്കുന്നതിന്റെ ചിത്രമാണ് ഒരെണ്ണം. മറ്റൊരു ചിത്രത്തിൽ ഷുർഗാവിയുടെ വെട്ടിയെടുത്ത ശിരസുയർത്തി നിൽക്കുന്ന ഐ.എസ് ഭീകരനേയും യാതൊരു ഭയാശങ്കകളും മുഖത്തില്ലാതെ രസകരമായൊരു സംഭവം എന്ന നിലയിൽ ലാഘവത്തോടെ അത് നോക്കി ഫോട്ടോയ്ക്ക് പോസ് ചെയ്ത് നിൽക്കുന്ന കുട്ടികളേയും കാണാം. വിദ്യാഭ്യാസ കാര്യങ്ങൾക്കായി കുട്ടികളെ ഇത്തരം കൊലപാതകങ്ങൾ കാണാൻ അനുവദിക്കാറുണ്ടെന്ന് ഭീകരസംഘടന പറയുന്നു.