ഐ എസിനെതിരായ നീക്കത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പിന്തുണ

ശനി, 27 സെപ്‌റ്റംബര്‍ 2014 (09:03 IST)
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ അമേരിക്ക നടത്തുന്ന ആക്രമണത്തിന് പിന്തുണ നല്‍കുന്നത് സംബന്ധിച്ചുള്ള പ്രമേയം ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കി.43നെതിരെ 524 വോട്ടുകള്‍ക്കാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് പ്രമേയം പാസാക്കിയത്.
പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ആണ് പൊതുസഭയില്‍ വിഷയം അവതരിപ്പിച്ചത്.

ഐ എസ് ഇനെതിരെ ആക്രമണം നടത്തേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ച് പാര്‍ലമെന്റില്‍ ഡേവിഡ് കാമറൂണ്‍ പ്രസംഗിച്ചു.ഇതിനുശേഷം നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് വ്യോമാക്രമണത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പിന്തുണ ലഭിച്ചത്.

ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകനായ ഡേവിഡ് ഹെയിന്‍സിന്റെ വധമാണ് ആക്രമണത്തിന് ബ്രിട്ടണില്‍ പിന്തുണ വര്‍ധിക്കാന്‍ കാരണമായത്.
എന്നാല്‍ ഐ.എസിനെ വ്യോമാക്രമണത്തിന് പുറമേ കരസേനയെ ഇറക്കണമെന്നും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍ പറഞ്ഞിരുന്നു.

നേരത്തെ ഐ എസിനെതിരായ അമേരിക്കന്‍  നീക്കത്തിന് ആദ്യം പല രാജ്യങ്ങളും വിസമ്മതിച്ചിരുന്നെങ്കിലും ഹെയിന്‍സിന്റെ വധത്തോടെ നീക്കത്തിന് പിന്തുണ വര്‍ധിക്കുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




വെബ്ദുനിയ വായിക്കുക