രാജ്യം ഭീകരന്മാരുടെ കേന്ദ്രമോ? ഭീകരവാദത്തിന്റെ ഇരകളില്‍ ഇന്ത്യയ്ക്ക് ആറാം സ്ഥാനം...!
വ്യാഴം, 19 നവംബര്‍ 2015 (16:39 IST)
പാരീസ് ഭീകരാക്രമണത്തിന്റെ നടുക്കത്തില്‍ നിന്ന് ലോകം മോചിതമായി വരുന്നതിനു പിന്നാലെ ലോകത്തെയും ഇന്ത്യയേയും ഏറെ ആശങ്കയിലാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഭീകരവാദത്തി9ന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്. ഗ്ലോബൽ ടെററിസം ഇൻഡെക്സ് 2015–ന്റെ വാർഷിക റിപ്പോർട്ട് പ്രകാരം ഈ പട്ടികയില്‍ ഇന്ത്യ ആദ്യ പത്തില്‍ എത്തിയത്.
കഴിഞ്ഞ വർഷത്തെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഭീകരവാദത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആദ്യ പത്തിൽ വരുന്നത് ആദ്യമായാണ്. ഇന്ത്യയ്ക്ക് ആറാം സ്ഥാനമാണ് ഉള്ളത്. ഇന്ത്യയിൽ ഭീകരവാദത്തിന്റെ ഇരകളായി കൊല്ലപ്പെട്ടുന്നവരുടെ എണ്ണത്തിലും ക്രമാനുഗതമായ വളർച്ചയാണ് ഉണ്ടാകുന്നതെന്ന കണ്ടെത്തലും റിപ്പോർട്ട് പങ്കുവയ്ക്കുന്നു.
കഴിഞ്ഞ വർഷം 1.2 ശതമാനത്തിന്റെ വർധനവാണ് ഇന്ത്യയിലുണ്ടായിരിക്കുന്നത്. ലഷ്കറെ തയിബയും ഹിസ്ബുൾ മുജാഹിദ്ദീനുമാണ് ഇന്ത്യയിൽ ഏറ്റവുമധികം ഭീകരാക്രമണങ്ങൾ സംഘടിപ്പിക്കുന്നത്. ലഷ്കറെ തയിബ നേതൃത്വം നൽകിയ ആക്രമണങ്ങളിൽ ഇന്ത്യയിൽ 24 പേർ കൊല്ലപ്പെട്ടപ്പോൾ ഹിസ്ബുൾ മുജാഹിദ്ദീൻ നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 11 ആണ്.
ഇന്ത്യയ്ക്കെതിരെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണം നേരിടുന്ന പാക്കിസ്ഥാൻ പട്ടികയിൽ നാലാം സ്ഥാനത്താണ്. യുഎസ് 35-ാം സ്ഥാനത്തും. അതേസമയം ആഗോള ഭീകരവാദത്തിന്റെ 51 ശതമാനവും സൃഷ്ടിക്കുന്നത് ഐഎസും ബൊക്കോ ഹറാമുമാണ് എന്നും ലോകത്തെ ഏറ്റവും വിനാശകാരിയായ സംഘടന ബൊക്കോ ഹറാമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.