രണ്ടുദിവസം മുന്‍പാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപ് ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തത്. എന്നാല്‍ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യക്കും ചൈനയ്ക്കും കൃത്യമായ വഴികളുണ്ടെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഴാഴോ ലിജിയന്‍ പറഞ്ഞത്. നേരത്തേ കാശ്മീര്‍ വിഷയത്തിലും ട്രംപിന്റെ വാഗ്ദാനം ഇന്ത്യ നിരസിച്ചിരുന്നു.