ഞങ്ങള്‍ക്ക് ഭയമാണ്, ഇന്ത്യയുടെ ആയുധപ്പുരയില്‍ അവ നിര്‍മിച്ചു കൂട്ടുന്നു - പാകിസ്ഥാന് ഭയത്തിന്റെ മുള്‍മുനയില്‍
വെള്ളി, 19 മെയ് 2017 (20:46 IST)
സമാധാന ആവശ്യങ്ങൾക്കെന്ന പേരിൽ ഇന്ത്യ വൻതോതിൽ ആണവായുധങ്ങൾ നിർമിക്കുന്നുണ്ടെന്ന
ആരോപണവുമായി പാകിസ്ഥാന്. ലോകത്ത് ഏറ്റവും വേഗത്തിൽ പുരോഗമിക്കുന്നവയാണ് ഇന്ത്യയുടെ ആണവപദ്ധതികളെന്നും പാക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ വ്യക്തമാക്കി.
എൻഎസ്ജി അനുമതിയോടെ സ്വന്തമാക്കിയ ആണവ സാമഗ്രികൾ ഇന്ത്യ ആയുധ രൂപത്തിലേക്ക് മാറ്റുകയാണ്. ഇന്ധനം, ആണവ സാമഗ്രികൾ, ആണവ സാങ്കേതിക വിദ്യ എന്നിവ ആയുധ നിർമാണത്തിനായി ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. ഈ നീക്കങ്ങള്‍ പാകിസ്ഥാന് കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്നും നഫീസ് സഖറിയ പറഞ്ഞു.
ഇന്ത്യക്ക് ആണവ സാമഗ്രികൾ നൽകുമ്പോഴും ഇന്ത്യയുടെ എൻഎസ്ജി അംഗത്വ വിഷയം പരിഗണിക്കുമ്പോഴും ഇക്കാര്യങ്ങൾ കണക്കിലെടുക്കണം. ഇത്തരമൊരു ഭീഷണി നേരത്തെ മുതലുണ്ടെങ്കിലും ഇതുവരെ തങ്ങളത് വകവച്ചിരുന്നില്ലെന്നും നഫീസ് സഖറിയ കൂട്ടിച്ചേര്‍ത്തു.