ഇന്ത്യയും ദക്ഷിണകൊറിയയും തമ്മില്‍ ഏഴ് കരാറില്‍ ഒപ്പുവച്ചു
ഇന്ത്യയും ദക്ഷിണകൊറിയയും തമ്മില്‍ ഏഴ് ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവച്ചു. കൊറിയന്‍ പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിനിടെയാണ് കാരാറുകളില്‍ ഒപ്പിട്ടത്.
മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ സഹകരിക്കാന്‍ മോഡി കൊറിയന്‍ കമ്പനികളെ ക്ഷണിച്ചു. കപ്പല്‍ നിര്‍മ്മാണം, എല്‍.എന്‍.ജി ടാങ്കര്‍ നിര്‍മ്മാണം, സമുദ്ര ഗതാഗതം, ചരക്ക് നീക്കം, റോഡ് നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനുള്ള കരാറാണ് ഒപ്പിട്ടത്.