ഗള്‍ഫ് ചൂടില്‍ വെന്തുരുകുന്നു. മിക്ക രാജ്യങ്ങളിലും ചൂട് 40 ഡിഗ്രിക്കും 50 ഡിഗ്രിക്കും ഇടയിലാണ്. ചൂട് വര്‍ധിച്ചതോടെ ജനങ്ങള്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. ബൈക്ക് ഓടിക്കുന്ന വര്‍ക്ക് കര്‍ശന നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ട് കൊള്ളത്തക്കവിധം ആരും പുറത്തിറങ്ങരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യുഎഇയിലെ പലയിടങ്ങളിലും 50 ഡിഗ്രിയും കഴിഞ്ഞിരിക്കുകയാണ്. ചൂട് കാലത്ത് ഒരു കാരണവശാലും കുട്ടികളെ ഒറ്റയ്ക്ക് വാഹനത്തില്‍ ഉപേക്ഷിക്കരുതെന്ന് ദുബായ് പോലീസ് രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്ക് 5000 മുതല്‍ 10000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും ജയിലിലടക്കുമെന്നും യുഎഇ അധികൃതര്‍ അറിയിച്ചു.