സായുധ ഗ്രൂപ്പായ ഹമാസിന് ഈജിപ്തിൽ നിരോധനം

തിങ്കള്‍, 2 മാര്‍ച്ച് 2015 (08:39 IST)
രാജ്യത്തിന് ഭീഷണിയായി പ്രവര്‍ത്തനം തുടരുന്ന പലസ്തീൻ സായുധ ഗ്രൂപ്പായ ഹമാസിനെ ഈജിപ്തിൽ നിരോധിച്ചു. തെരഞ്ഞെടുപ്പിനു മുമ്പ് അരാജകത്വം സൃഷ്ടിക്കാനും ആക്രമണങ്ങൾ അഴിച്ചുവിടാനും ഹമാസ് ശ്രമിക്കുന്നതായി സൈന്യം ആരോപിച്ചിരുന്നു.

തുടര്‍ന്ന് ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കണമെന്ന്  ആവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകർ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കെയ്‌റോ കോടതി ഉത്തരവിട്ടത്. മുൻ പ്രസിഡന്റ് മുഹമ്മദ് മുർസിയുടെ പാർട്ടിയായ മുസ്‌ലിം ബ്രദർഹുഡിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പാണ് ഹമാസ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.


വെബ്ദുനിയ വായിക്കുക