ഗൂഗിളിനിന്ന് പ്രായം പതിനാ‍റ്

ശനി, 27 സെപ്‌റ്റംബര്‍ 2014 (12:21 IST)
ഏതുകാര്യം ചോദിച്ചാലും നൂറുത്തരം തരുന്ന ഒരാളുടെ പതിനാറാം പിറന്നാളാണ് ഇന്ന്. ആരുടേതാണ് ഈ പിറന്നളെന്നറിയാമോ? ലോകത്തെല്ലായിടത്തും വ്യാപിച്ചികിടക്കുന്ന ഈ സര്‍വ്വ വിജ്ഞാന കോശത്തിന്റെ പേരാണ് ഗൂഗിള്‍. അതേ സൂര്യനു കീഴിലുള്ള എന്ത് കാര്യത്തേക്കുറിച്ചും നമുക്ക് വിവരം നല്‍കുന്ന ഏറ്റവും ജനകീയമായ സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന്റെ പിറന്നാളാണ് ഇന്ന്.

1998ലാണ് ഗൂഗ്ള്‍ നിലവില്‍ വന്നത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പിഎച്ച്‌ഡി വിദ്യാര്‍ഥികളായിരുന്ന ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരാണ് സ്ഥാപകര്‍. സെര്‍ച്ച് എന്‍ജിനുകള്‍ ഹോംപേജില്‍ പരസ്യം കൊടുക്കാറുണ്ടെങ്കിലും ഗൂഗ്ള്‍ ഹോം പേജ് ഒഴിച്ചിട്ടത് എപ്പോഴും ശ്രദ്ധേമായിരുന്നു. ഇതു തന്നേയായിരുന്നു ഗൂഗിളിന്റെ പ്രത്യേകതയും.

പിറന്നാളിനോടനുബന്ധിച്ച് ഡൂഡിലുമായാണ് ഗൂഗ്ളിന്‍െറ ഇന്നത്തെ ഹോം പേജ്. പാര്‍ട്ടി തൊപ്പി 'ധരിച്ച' ഗൂഗ്ളിന്‍െറ ആദ്യ അക്ഷരമായ 'ജി', ഒ, എല്‍ എന്നീ അക്ഷരങ്ങളുടെ ഉയരം അളക്കുന്നതിന്‍െറ ആനിമേഷനാണ് ഡൂഡിലായി കൊടുത്തിരിക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക