വരാനിരിക്കുന്നത് കൂടുതൽ മരണനിരക്കുള്ള മഹാമാരികളുടെ കാലമെന്ന് യുഎൻ പാനൽ

വെള്ളി, 30 ഒക്‌ടോബര്‍ 2020 (14:10 IST)
ഭാവിയിൽ പകർച്ചവ്യാധികൾ മൂലം ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുമെന്ന് വിദഗ്‌ധർ. കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടവരേക്കാൾ കൂടുതൽ ആളുകൾക്ക് ഭാവിയിൽ ജീവൻ നഷ്ടമാകും. ഇത്തരം രോഗങ്ങളെ കൈകാര്യം ചെയ്യുന്ന രീതി അന്താരാഷ്ട്ര തലത്തിൽ തന്നെ മാറിയാലെ ഈ സാഹചര്യം ഒഴിവാക്കാൻ സാധിക്കുകയുള്ളുവെന്നും യുഎന്നിന്റെ ജൈവവ്യവിധ്യത്തെ പറ്റിയുള്ള പഠനസംഘം പറഞ്ഞു.
 
മഹാമാരിയുടെ കാലത്തിൽ ഒളിച്ചോടുക സാധ്യമാണെങ്കിലും പ്രതിരോധ പ്രവർത്തനങ്ങളാണ് മാറേണ്ടതെന്ന് (ഇന്റർഗറ്ണമെന്റൽ സയൻസ് പോളിസി പ്ലാറ്റ്‌ഫോം ഓൺ ബയോഡൈവേഴ്‌സിറ്റി ആൻഡ് ഇക്കോസിസ്റ്റം സർവീസ്)റിപ്പോർട്ടിൽ പറയുന്നു. മനുഷ്യന്റെ പ്രവർത്തികൾ തന്നെയാണ് കാലാവസ്ഥ വ്യതിയാനത്തിനും ജൈവസമ്പത്ത് ഇല്ലാതാകുന്നതിനും മഹാമാരികൾക്കും കാരണമെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍