വരുന്നു അഗ്നിമേഘം, ആശങ്കയും കൌതുകവുമായി ശാസ്ത്ര ലോകം

വെള്ളി, 17 ഒക്‌ടോബര്‍ 2014 (14:52 IST)
ലോകരാജ്യങ്ങളിലെ പ്രമുഖ ബഹിരാകാശ ഏജന്‍സികളെ ആശങ്കയിലാക്കി സൂര്യനില്‍ നിന്ന് അഗ്നിമേഘം പുറപ്പെട്ടു. സൂര്യനില്‍ ഉണ്ടാകുന്ന പൊട്ടിത്തെറികളില്‍ നിന്നാണ് ഇത്തരം അഗ്നിമേഘങ്ങള്‍ രൂപമെടുക്കുന്നത്. ഇത്തവണ ഉണ്ടായിരിക്കുന്ന അഗ്നിമേഘത്തിന്റെ പ്രഭാവം ഭൂമിയിലും അനുഭവിക്കേണ്ടി വരുമെന്നാണ് ബഹിരാകാശ ഗവേഷകര്‍ പറയുന്നത്,

ഡന്‍ദീ സര്‍വകശാലയിലെ ഗവേഷക ഡോ. മിഹോ ജാന്‍വിയര്‍ ആണു ഫ്രാന്‍സിലെ ദൂരദര്‍ശിനിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍നിന്നു പുതിയ "അഗ്നിമേഘ"ങ്ങളെ കണ്ടെത്തിയത്‌. എന്നാല്‍ ഇവ രൂപപ്പെടുന്നതിന്റെ കാരണം എന്താണെന്നതിനേ കുറിച്ച് ശാസ്ത്രജ്ഞര്‍ക്കിടയില്‍ വിരുദ്ധാഭിപ്രായമാണുള്ളത്.

സെക്കന്‍ഡില്‍ 600 കിലോമീറ്റര്‍ വേഗത്തിലാണു അഗ്നിമേഘങ്ങള്‍ സഞ്ചരിക്കുന്നത്‌. ഇവ ഉപഗ്രഹങ്ങള്‍ക്കു ഭീഷണിയാകുമെന്നാണു ശാസ്‌ത്രജ്‌ഞരുടെ പക്ഷം. 2017 ല്‍ സൂര്യ പഠനത്തിനു പേടകം വിക്ഷേപിക്കാന്‍ ഒരുങ്ങുന്ന യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സി ഗൗരവത്തോടെയാണു മിഹോയുടെ കണ്ടെത്തലിനെ കാണുന്നത്‌.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക