ഒന്നു മറക്കു പ്ലീസ്... ഗൂഗിളിനോട് കോടതി

ബുധന്‍, 14 മെയ് 2014 (14:35 IST)
കാലഹരണപ്പെട്ട വിവരങ്ങള്‍ പിന്‍‌വലിക്കണമെന്ന് ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ കോടതിയുടെ അഭ്യര്‍ഥന. സ്‌പാനിഷ്‌ പൗരനാണു ഗൂഗിളിനെതിരേ ഈ ആവശ്യവുമായി കോടതിയെ സമീപിച്ചതോടെയാണ് കൊടതി ഗൂഗിളിനു മുന്നില്‍ ഇങ്ങനെ നിര്‍ദേശം വച്ചത്.

കാലഹരണപ്പെട്ട വിവരങ്ങള്‍ ഉപയോക്‌താക്കളുടെ ആവശ്യപ്രകാരം അന്വേഷണഫലത്തില്‍നിന്നു പിന്‍വലിക്കാനാണ് നിര്‍ദേശം. എന്നാല്‍ കോടതിയുടെ ആവശ്യത്തിനോട് ഗൂഗിള്‍ അനുകൂലമായല്ല പ്രതികരിച്ചത്

അന്വേഷണഫലത്തെ തങ്ങള്‍ സ്വാധീനിക്കുന്നില്ലെന്നാണു ഗൂഗിളിന്റെ ഔദ്യോഗിക നിലപാട്‌. സൗജന്യമായി ലഭിക്കുന്ന വിവരങ്ങളിലേക്കു നയിക്കുക മാത്രമാണു ചെയ്യുന്നതെന്നാണു വാദം. ഇതില്‍ തടസമുണ്ടാക്കുന്നത്‌ സെന്‍ഷര്‍ഷിപ്പ്‌ പോലെ കരുതാമെന്നാണു ഗൂഗിള്‍ വാദിച്ചത്.

വെബ്ദുനിയ വായിക്കുക